മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം; സൈബര്‍ സുരക്ഷ പ്രധാന വിഷയം: നെതന്യാഹു

ജറുസലേം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ പ്രധാന വിഷയം സൈബര്‍ സുരക്ഷ ആയിരിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ഇരു രാജ്യങ്ങളും തമ്മില്‍ സൈബര്‍ ഉള്‍പ്പെടെ നിരവധി മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുമെന്നും ലോകത്തിലെ തന്നെ ‘പ്രധാന’ പ്രധാന മന്ത്രിമാരില്‍ ഒരാളാണ് മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൈബര്‍ ലോകത്തെക്കുറിച്ചും നൂതന സാങ്കേതിക വിദ്യയെക്കുറിച്ചും സംസാരിക്കുമ്പോള്‍ ഒരിക്കല്‍ ഇസ്രയേലില്‍ നിന്നുമാണ് തങ്ങള്‍ എന്നു പറയുന്നതില്‍ ജാള്യത ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവസ്ഥ മാറി. ഇസ്രയേലി ആണെന്നു പറയുന്നത് നേട്ടമാണ്. ലോകത്തിന് നമ്മളെ വേണം, എല്ലാവരും ഇവിടെ വരുന്നു.. ടെല്‍ അവിവ് യൂണിവേഴ്‌സിറ്റിയില്‍ സൈബര്‍ വീക്ക് 2017 സമ്മേളനത്തിലെ നെതന്യാഹുവിന്റെ വാക്കുകളാണിത്.

നാളെ ആരംഭിക്കുന്ന ഇസ്രയേല്‍ സന്ദര്‍ശനം മൂന്നു ദിവസം നീണ്ടു നില്‍ക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിലുള്ള ഇന്ത്യക്കാരെ ജൂലൈ അഞ്ചിന് മോദി അഭിസംബോധന ചെയ്യും.

Top