ഇന്ധന വില വര്‍ധനവ്; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്

thomas issac

തിരുവനന്തപുരം: മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ധനമന്ത്രി തോമസ് ഐസക്. മോദി സര്‍ക്കാരിന്റെ നയങ്ങളെ ആശ്രയിച്ചാണ് ഇന്ധന വില കൂടുകയും കുറയുകയും ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

വില വര്‍ധനയെന്ന പേരില്‍ നടക്കുന്ന ഈ കൊള്ള അവസാനിപ്പിക്കുന്നതിന് മോദി എന്തെങ്കിലും ചെയ്യുമോ എന്നും അദ്ദേഹം ചോദിച്ചു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വിലയും ഇന്ത്യയിലെ എണ്ണവിലയും തമ്മില്‍ എന്തു താരതമ്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

മോദി അധികാരമേറ്റ 2014 മേയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറായിരുന്നു. പിന്നീട് വില തുടര്‍ച്ചായി ഇടിഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ ബാരലിന് 35 ഡോളര്‍ എന്ന നിലയിലേയ്ക്ക് ഇടിഞ്ഞു. ആ വിലക്കുറവിന്റെ എന്ത് ആനുകൂല്യമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. ക്രൂഡ് ഓയില്‍ വില ഇടിയുന്നതിന്റെ നേട്ടം വിലക്കുറവായി പ്രതിഫലിക്കാതിരിക്കാന്‍ എക്‌സൈസ് തീരുവ കുത്തനെ ഉയര്‍ത്തുകയാണ് കേന്ദ്രം ചെയ്തത്, അദ്ദേഹം വ്യക്തമാക്കി.

Top