ഡിപി പതാകയാക്കണമെന്ന് മോദിയുടെ ആഹ്വാനം; നെഹ്രു പതാക പിടിച്ച് നിൽക്കുന്ന ചിത്രം പ്രൊഫൈൽ പിക്ചറാക്കി രാഹുൽ

ദില്ലി : ഹർ ഘർ തിരം​ഗ ക്യാംപയിന്റെ ഭാ​ഗമായി എല്ലാവരും സോഷ്യൽ മീഡിയ അക്കൗണ്ട് പ്രൊഫൈൽ ചിത്രം രാഹുൽ ​ഗാന്ധിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ രാഹുൽ ​ഗാന്ധി തന്റെ ട്വിറ്ററിലെ ഫോട്ടോ മാറ്റി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ത്രിവർണ്ണപതാകയേന്തി നിൽക്കുന്ന ചിത്രമാണ് പുതിയ പ്രൊഫൈൽ പിക്ചർ. ചിത്രം കോൺഗ്രസ് പ്രവർത്തകർ ഉൾപ്പടെയുള്ള ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു.

“ത്രിവർണ്ണപതാക ഇന്ത്യയുടെ അഭിമാനമാണ്. അത് ഓരോ പൗരന്റെയും ഹൃദയത്തിലാണ്” – രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു. പ്രിയങ്ക ​ഗാന്ധിയും പ്രൊഫൈൽ ചിത്രം മാറ്റി. ഒരേ ചിത്രം തന്നെയാണ് രണ്ടുപേരും പ്രൊഫൈൽ ചിത്രമാക്കിയിരിക്കുന്നത്.

സ്വാതന്ത്രത്തിന്‍റെ 75ാം വാര്‍ഷികം പ്രമാണിച്ചുള്ള അമൃത് മഹോത്സവത്തിന്‍റെ ഭാഗമായാണ് ഹര്‍ ഘര്‍ തിരംഗ ക്യാംപയിന്‍ എല്ലാവരും ചേര്‍ന്ന് വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തത്. ആഗസ്റ്റ് 13 മുതൽ 15 വരെ എല്ലാവരും വീടുകളിൽ ദേശീയപതാക ഉയർത്തണം. സമൂഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ദേശീയ പതാകയാക്കണമെന്നും മോദി പറഞ്ഞു. മന്‍ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

 

Top