കോര്‍പ്പറേറ്റുകളെയും ഇടത്തരക്കാരെയും കൈവിടാതെ മോദിയുടെ ബജറ്റ്

Union Budget

ന്യൂഡല്‍ഹി: രോഷാകുലരായ ഗ്രാമീണജനതയെയും കര്‍ഷകരെയും ഒപ്പം നിര്‍ത്താനുള്ള പ്രഖ്യാപനങ്ങള്‍ക്കൊപ്പം പിന്തുണ നല്‍കുന്ന കോര്‍പ്പറേറ്റുകളെയും മധ്യവര്‍ഗത്തെയും ഒപ്പം നിര്‍ത്തി അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ്. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായ സമ്പൂര്‍ണ്ണ ബജറ്റിലാണ് രാഷ്ട്രീയതാല്‍പര്യങ്ങള്‍കൂടി സമര്‍ത്ഥമായി സംതുലിതമാക്കിയിരിക്കുന്നത്.

കോര്‍പ്പറേറ്റുകള്‍ക്കുള്ള നികുതി വര്‍ധിപ്പിക്കാതെ 25 ശതമാനത്തില്‍ നിലനിര്‍ത്തി. കഴിഞ്ഞ ബജറ്റില്‍ 25 കോടി ടേണ്‍ ഓവറുള്ള കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി ജയ്റ്റ്‌ലി 25 ശതമാനമാക്കി കുറച്ചിരുന്നു. ഈ ബജറ്റില്‍ നികുതി ഇളവ് 250 കോടി ടേണ്‍ ഓവറുള്ള കമ്പനികള്‍ക്കുകൂടി നല്‍കി. നേരത്തെ 30 ശതമാനമായിരുന്നു കോര്‍പ്പറേറ്റ് നികുതി.

ആദായനികുതി നിരക്കില്‍ മാറ്റമില്ലാത്തതും നികുതി ഇളവിനുള്ള നിക്ഷേപപരിധി 1,50,000ത്തില്‍ നിന്ന് 1,90,000 ആക്കി ഉയര്‍ത്തിയതും ഇടത്തരക്കാര്‍ക്കാണ് ഗുണം ചെയ്യുന്നത്. ഇടത്തരം സൂക്ഷ്മ വ്യവസായങ്ങള്‍ക്കും ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

Top