പ്രധാനമന്ത്രി നരേന്ദ്ര മോദി 27ന് കേരളത്തില്‍

കൊച്ചി:പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 27 ന് കേരളത്തിലെത്തും.നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 2.35ന് കൊച്ചി റിഫൈനറിയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.

തുടര്‍ന്ന് 3.30ന് ബി.ജെ.പി. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി തൃശൂര്‍ക്ക് യാത്ര തിരിക്കും.5.45ന് തിരികെ നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.

Top