മഹീന്ദ്ര TUV300നെ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയാക്കി മാറ്റി ; ചിലവ് 1.5 ലക്ഷം രൂപ

ഫ് റോഡുകൾ അതിവേഗം കീഴടക്കാൻ കഴിയും എന്നതാണ് ജീപ്പിനെ വാഹന വിപണിയിൽ ശക്തനാക്കിയത്.

അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഇന്ത്യൻ വരവ് കാര്‍ പ്രേമികളെ നിരാശപ്പെടുത്തി. കാരണം 80 ലക്ഷം രൂപയ്ക്ക് താഴെ ഒരു മോഡൽ അവതരിപ്പിക്കാന്‍ ജീപ്പ് തയ്യാറായില്ല എന്നതാണ്.

തുടർന്ന് ബേബി ജീപ്പ് എത്തിയതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. എന്നാല്‍ കോമ്പസ് എത്തുന്നതിന് മുമ്പെ സാധാരണക്കാരന് വേണ്ടി ബജറ്റ് ജീപ്പുകൾ കേരളത്തില്‍ അണിനിരന്നിരുന്നു.

മഹീന്ദ്ര TUV300നെ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോൾ. പ്രസാദ് ചൗധരിയാണ് മഹീന്ദ്രയ്ക്ക് പുതിയ മുഖം നൽകിയത്.

1.5 ലക്ഷം രൂപയാണ് കസ്റ്റം മഹീന്ദ്ര TUV300 ന്റെ മോഡിഫിക്കേഷന്റെ അകെ ചിലവ്.

ഇന്ത്യന്‍ വിപണിയില്‍ ഒരു കോടിക്ക് മേലെ വിലവരുന്ന ഗ്രാന്‍ഡ് ചെറോക്കിയെയാണ് മഹീന്ദ്ര TUV300 ലേക്ക് ഉൾപ്പെടുത്തിയത്.

ജീപ്പ് ഗ്രില്‍, ജീപ്പ് ലോഗോ, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഔഡി Q3 യില്‍ നിന്നുള്ള എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, പുതിയ ബമ്പര്‍, പുതുക്കിയ ബോണറ്റ് എന്നിവയുടെ പശ്ചാത്തലത്തിലാണ് മഹീന്ദ്ര TUV300 ന് പുതിയ മുഖം നൽകിയത്.

എഞ്ചിനില്‍ മാറ്റമില്ല. 84 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ mHawk എഞ്ചിനിലാണ് മഹീന്ദ്ര TUV300 വരുന്നത്.

Top