എസ്. പി-ബി.എസ്.പി മഹാസഖ്യത്തിന്റെ കാലാവധി മേയ് 23ന് അവസാനിക്കും: മോദി

ലക്‌നൗ: മായാവതിയും അഖിലേഷും തമ്മിലുള്ള കപടസൗഹൃദത്തിന്റെ കാലാവധി മേയ് 23ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാജ്‌വാദി പാര്‍ട്ടി ബി.എസ്.പി പ്രതിപക്ഷ മഹാസഖ്യം തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ പൊട്ടിത്തകരുമെന്നും ഇരു പാര്‍ട്ടികളും തമ്മിലുള്ള ശത്രുത വീണ്ടും തുടങ്ങുമെന്നും ഉത്തര്‍പ്രദേശിലെ ഇത്താഹില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദി പറഞ്ഞു.

‘ഉത്തര്‍പ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പിലും ഇതുപോലെ ഒരു സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ആ സൗഹൃദം അവസാനിച്ചു. പിന്നീട് അവര്‍ ശത്രുക്കളാവുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും ഒരു കപടസൗഹൃദം ഉണ്ടാക്കിയിരിക്കുന്നു. പക്ഷേ, ഇതെല്ലാം മേയ് 23ന് അവസാനിക്കും. ബി.എസ്.പിയും സമാജ്‌വാദി പാര്‍ട്ടിയും ദളിതര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ല’. മോദി പറഞ്ഞു.

Top