modi wish birthday to pak pm navas sherif

ന്യൂഡല്‍ഹി:അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മദിനാശംസ നേര്‍ന്നു.

ഇന്ന് അറുപത്തിയേഴാം പിറന്നാള്‍ ആഘോഷിക്കുന്ന നവാസ് ഷരീഫിന് ട്വീറ്ററിലൂടെയാണ് മോദി ആശംസ അറിയിച്ചത്. കഴിഞ്ഞ ജന്മദിനത്തില്‍ ലാഹോറില്‍ നേരിട്ടെത്തി നവാസ് ഷരീഫിന് മോദി ജന്മദിനാശംസ നേര്‍ന്നത് വിവാദമായിരുന്നു.

കാബൂള്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുംവഴിയാണ് മോദി ലാഹോറിലിറങ്ങിയത്. നവാസ് ഷരീഫിന്റെ ചെറുമകളുടെ വിവാഹത്തിലും പങ്കെടുത്തു. നരേന്ദ്രമോദിയുടെ നീക്കത്തെ തന്ത്രപ്രധാനമായ നയതന്ത്രനീക്കമായി അന്ന് വ്യാഖ്യാനിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കകം തന്നെ ഇന്ത്യ പാക് ബന്ധം കൂടുതല്‍ വഷളായി

Top