ചരിത്ര വിജയം സ്വന്തമാക്കി മോദി; അഭിനന്ദനവുമായി നടന്‍ അക്ഷയ് കുമാര്‍

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ താമര വിരിഞ്ഞപ്പോള്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് നടന്‍ അക്ഷയ് കുമാര്‍.’മോദിജി ഈ ചരിത്രവിജയത്തില്‍ താങ്കള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍’ എന്നായിരുന്നു അക്ഷയ് കുമാറിന്റെ ട്വീറ്റ്. രാജ്യത്തിന്റെ പുരോഗതിക്കായുള്ള താങ്കളുടെ അധ്വാനത്തെ അംഗീകരിക്കുന്നുവെന്നും രണ്ടാം തവണയും അധികാരത്തിലെത്തുന്ന താങ്കള്‍ക്ക് എല്ലാവിധ വിജയവും ആശംസിക്കുന്നുവെന്നും അക്ഷയ് കുമാര്‍ കുറിച്ചു.

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അക്ഷയ് കുമാര്‍ വോട്ട് ചെയ്യാത്തത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ദേശസ്‌നേഹ സിനിമകളില്‍ അഭിനയിക്കുന്ന അക്ഷയ് കുമാര്‍ എന്തുകൊണ്ട് വോട്ട് ചെയ്തില്ല എന്ന ചോദ്യമായിരുന്നു പ്രധാനമായും ഉയര്‍ന്നത്. ഇതിന് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തി. തന്റേത് കനേഡിയന്‍ പൗരത്വമായതിനാല്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് താരം പറഞ്ഞു.

Top