‘മോദി ബൈബിള്‍ വാചകം പരാമര്‍ശിക്കും: കന്യാസ്ത്രീകളെക്കുറിച്ച് മിണ്ടില്ല’ -പ്രിയങ്ക

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബൈബിളിലെ വാചകം പരാമര്‍ശിച്ച പ്രധാനമന്ത്രി, കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് മിണ്ടിയില്ലെന്ന് ആരോപിച്ചു.

വിദ്വേഷവും വെറുപ്പും പരത്തിയിട്ട് മോദി ബൈബിള്‍ ഉദ്ധരിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കന്യാസ്ത്രീകളെ ആക്രമിച്ചത് മോദിയുടെ പാര്‍ട്ടിയിലെ യുവഗുണ്ടകളാണ്.പൊള്ളയായ പ്രസംഗങ്ങളില്‍ മോദി ബൈബിള്‍ ഉദ്ധരിച്ചിട്ട് കാര്യമില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മോദി ബൈബിള്‍ വാചകം പരാമര്‍ശിച്ചതെന്നും പ്രിയങ്ക പറഞ്ഞു.

Top