കോവിഡ് വാക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മോദി ഇന്ന് നേരിട്ട് എത്തി വിലയിരുത്തും

ൽഹി : കോവിഡ് വാക്‌സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേരിട്ട് എത്തി വിലയിരുത്തും. വാക്സിൻ അവലോകന യോഗത്തിനായി പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, അഹമ്മദാബാദിലെ സൈഡസ് ബയോടെക്, ഹൈദരാബാദിലെ ഭാരത് ബയോടെക് ലാബ് എന്നിവിടങ്ങളിൽ ആണ് പ്രധാനമന്ത്രി ഇന്ന് സന്ദർശനം നടത്തുക.

ജനുവരിയോടെ ഇന്ത്യയിൽ നൂറ് മില്യൺ കൊവിഷീൽഡ് (കൊവിഡ് വാക്‌സിൻ) ലഭ്യമാകുമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല അറിയിച്ചത്. എന്നാൽ വാക്‌സിൻ എപ്പോൾ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ശാസ്ത്രജ്ഞർ വാക്‌സിൻ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

Top