‘ക്ഷണിക്കാതെ പാകിസ്ഥാനില്‍ ബിരിയാണി കഴിക്കാന്‍ പോയയാളാണ് മോദി’

modi

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങളൊക്കെ പാലിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടു.

“ജവഹര്‍ലാല്‍ നെഹ്‌റുവിന്റേത് പോലുള്ള ജാക്കറ്റ് ധരിച്ചാല്‍ നെഹ്‌റു ആകാന്‍ കഴിയില്ല. വിദേശ രാജ്യങ്ങള്‍ സഞ്ചരിച്ചാല്‍ ഇന്ദിരാ ഗാന്ധിയാകോനോ കുര്‍ത്ത ധരിച്ചത് കൊണ്ട് രാജീവ് ഗാന്ധിയാകാനോ കഴിയില്ല. അതിന് ആത്മസമര്‍പ്പണം വേണം.ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ സംഘടിപ്പിച്ച ഒരു പൊതുയോഗത്തിനിടയിലാണ് അഹമ്മദ് പട്ടേലിന്റെ പരാമര്‍ശങ്ങള്‍.

അധികാരത്തിലെത്തിയാല്‍ പാകിസ്ഥാനെ പാഠം പഠിപ്പിക്കുമെന്ന് വീരവാദം മുഴക്കുകയും മന്‍മോഹന്‍ സിങ് പാകിസ്ഥാന് പ്രേമ സന്ദേശങ്ങള്‍ അയച്ചു കളിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. പക്ഷെ പ്രധാനമന്ത്രി ആയപ്പോള്‍ മോദി . സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നവാസ് ഷെരീഫിനെ വിളിക്കുകയും പിന്നെ ക്ഷണിക്കാതെ തന്നെ പാകിസ്ഥാനില്‍ പോയി ബിരിയാണി കഴിക്കുകയുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത്”- അഹമ്മദ് പട്ടേല്‍ ആരോപിച്ചു.

Top