modi visited lal bahadur shastri’s home in varanasi

വാരണസി: യു പിയിലെ ഏഴാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വാരണസിയിലെത്തിയ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്മാരകം സന്ദര്‍ശിച്ചു.
ശാസ്ത്രിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ഹാരമണിയിച്ച മോദി സ്മാരകത്തില്‍ അല്‍പനേരം തങ്ങുകയും ചെയ്തു.

sasthri-home

രാവിലെ ഗദ്വാഘട്ട് ആശ്രമത്തിലെത്തിയ മോദി ക്ഷേത്രത്തില്‍ പൂജ നടത്തുകയും ആശ്രമാചാര്യന്‍ മഹന്ത് ശരാണാനന്ദിനെ സന്ദര്‍ശിക്കുയും ചെയ്തു. ആശ്രമത്തിലെ ഗോശാലയിലെത്തിയ മോദി പശുക്കള്‍ക്ക് തീറ്റകൊടുക്കുകയും അരമണിക്കൂറോളം ആശ്രമത്തില്‍ ചെലവഴിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം മോദി വാരണസിയില്‍ റോഡ്‌ഷോ നടത്തിയിരുന്നു. പ്രചരണത്തിെന്റ അവസാനഘട്ടത്തില്‍ എസ്.പിയും ബി.എസ്.പിയും വാരണസിയില്‍ വന്‍ ശക്തിപ്രകടനം തന്നെയാണ് നടത്തുന്നത്.

Top