ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആശ്വാസ വാക്കുകളുമായി ഇന്ത്യന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ആശ്വാസവാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘പ്രിയപ്പെട്ട ബോറിസ് ജോണ്‍സണ്‍, നിങ്ങളൊരു പോരാളിയാണ്. നിങ്ങള്‍ എത്രയും പെട്ടന്ന് ഇത് മറികടക്കും. ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും നല്ലതിന് വേണ്ടി ആശംസിക്കുകയും ചെയ്യുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.

കൊവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ബോറിസ് ജോണ്‍സണ്‍ സ്വയം ഐസൊലേഷനിലായിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ ഉപദേശത്തെ തുടര്‍ന്നാണ് ഐസൊലേഷനിലായതും പരിശോധന നടത്തിയതും.

Top