ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: ബി.ജെ.പി ടീമിനും വോട്ടര്‍മാര്‍ക്കും നന്ദി പറഞ്ഞ് മോദി

modi

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പകുതിയിലധികം സീറ്റുകളും തൂത്തുവാരിയ ബിജെപിയുടെ വിജയത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബിജെപിയില്‍ വിശ്വസിച്ച ജനത്തിന് നന്ദി എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

തകര്‍പ്പന്‍ വിജയത്തിന് വേണ്ടി അധ്വാനിച്ച ബിജെപിയുടെ ടീമിന് ആശംസകളര്‍പ്പിക്കാനും മോദി മറന്നില്ല.

കഠിനമായി അധ്വാനിച്ച് മികച്ച വിജയം സമ്മാനിച്ച ബിജെപി ടീമിന് ആശംസകള്‍ എന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.

Top