മോദി ഈ മാസം 22ന് ഒഡീഷയില്‍ ; പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും

Narendra Modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 22ന് ഒഡീഷയില്‍ സന്ദര്‍ശനം നടത്തും. ഒന്നിലേറ റാലികളില്‍ പങ്കെടുക്കുന്ന മോദി സംസ്ഥാനത്തെ ചില പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു.

ന്യൂ ഡല്‍ഹിയില്‍ നിന്നും പ്രത്യക വിമാനത്തില്‍ ജാര്‍സുഗുഡയില്‍ പുതുതായി നിര്‍മ്മിച്ച രണ്ടാമത്തെ എയര്‍പോര്‍ട്ടിലാണ് മോദി എത്തുന്നത്. ആ ദിവസം തന്നെ പുതിയ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

Top