തിരഞ്ഞെടുപ്പ് ചൂടേറ്റാൻ മോദി കേരളത്തിലേക്ക്: വൻ പദ്ധതികൾക്ക് സാധ്യത

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനു കേളി കൊട്ടുയരും മുൻപേ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള സന്ദർശനത്തിന്. ബിപിസിഎൽ കൊച്ചി റിഫൈനറി, പോർട്ട് ട്രസ്റ്റ്, കൊച്ചി ഷിപ്‌യാഡ്, ഫാക്ട് തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണു പ്രധാനമന്ത്രിയുടെ വരവെങ്കിലും തിരഞ്ഞെടുപ്പു കാലമായതിനാൽ പ്രാധാന്യം പതിവിലുമേറെ.

ഈ മാസം 14ന് മോദി കേരളത്തിലേക്ക്എത്തുമെന്നാണു വിവരം. കൃത്യസമയം അറിയിച്ചിട്ടില്ലെങ്കിലും ഉച്ചയ്ക്കു ശേഷമാകും സന്ദർശനമെന്നാണു സൂചന.തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപുതന്നെ സഹസ്ര കോടികളുടെ കേന്ദ്രാവിഷ്കൃത പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയാണു ലക്ഷ്യം.

രണ്ടു വർഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷമാണ് മോദി കേരളത്തിലേക്ക് എത്തുന്നത്.

Top