ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി മോദി കേരളത്തില്‍; സന്ദര്‍ശനം ജൂണ്‍ എട്ടിന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെ പ്രധാനന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക് വരുന്നു. ജൂണ്‍ എട്ട് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം സന്ദര്‍ശിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ക്ഷേത്രത്തില്‍ എത്തുന്ന പ്രധാനമന്ത്രി ഒരു മണിയോടെ ദര്‍ശനം നടത്തി മടങ്ങും. ക്ഷേത്രത്തിലെ വഴിപാടുകളെ കുറിച്ച് അധികൃതരോട് ചോദിച്ചറിഞ്ഞിട്ടുണ്ട്.

പ്രധാനമന്ത്രിയായ ശേഷം ആദ്യമായണ് മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്.നേരത്തെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.മോദിയുടെ സന്ദര്‍ശനവിവരം പ്രധാനമന്ത്രിയുടെ ഓഫീസാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരെ അറിയിച്ചത്.

Top