നാല് കോവിഡ് വാക്സിനുകൾക്ക് കൂടി രാജ്യത്ത് അനുമതി നൽകുമെന്ന് മോദി

ൽഹി : രാജ്യത്ത് നാല് കോവിഡ് വാക്സിനുകൾക്ക് കൂടി ഉടൻ അനുമതി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനുകൾ തെരഞ്ഞെടുത്തത് നടപടിക്രമം പാലിച്ചായിരുക്കും. മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

രണ്ട് വാക്സിനുകൾക്ക് ശാസ്ത്രീയാനുമതി ലഭിച്ചു. ഇന്ത്യയ്ക്കിത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഷീൽഡ് വാക്സിനായി കേന്ദ്ര സർക്കാർ പർച്ചേസ് ഓർഡർ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്രവും സംസ്ഥാനവും ഒരേ മനസ്സോടെ നീങ്ങണമെന്ന് യോഗത്തിൽ ആഭ്യന്തരമന്ത്രി പറഞ്ഞു.

Top