ഒരാള്‍ക്ക് മാത്രം രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്ന് മോദി കരുതുന്നു: രാഹുല്‍ ഗാന്ധി

ബാര്‍ഗരി(പഞ്ചാബ്): നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരു വ്യക്തിക്ക് മാത്രം രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ബാര്‍ഗരി ഫരീദ്‌കോട്ടില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മോദി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കളിയാക്കിയിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ മന്‍മോഹന്‍ സിങ്ങിനെ കളിയാക്കാന്‍ മോദിക്കാവില്ല. ജനങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന കാര്യം മോദി മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

റാഫേല്‍ കരാര്‍ വിഷയത്തില്‍ മോദിയെ സംവാദത്തിന് വെല്ലുവിളിക്കുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും സമ്പദ്ഘടനയെ തകര്‍ത്തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 15 ലക്ഷം അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ സൃഷ്ടിക്കുമെന്നും മോദി ജനങ്ങളോട് കള്ളം പറഞ്ഞെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Top