പൗരത്വ നിയമ ഭേദഗതി; മോദിയെ പിന്തുണച്ച് കേന്ദ്രത്തിന് കിട്ടിയത് 42000 പോസ്റ്റ് കാര്‍ഡുകള്‍

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിയെ പിന്തുണച്ച് 42000 പോസ്റ്റ് കാര്‍ഡുകള്‍ മോദിക്ക് ലഭിച്ചതായി റിപ്പോര്‍ട്ട്. വഡോദരയില്‍ നിന്ന് ബിജെപി പ്രവര്‍ത്തകരാണ് കാര്‍ഡ് അയച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോസ്റ്റ് കാര്‍ഡുകള്‍ കേന്ദ്രത്തിന് അയയ്ക്കുന്നതിന് മുമ്പ് പ്രാദേശിക പോസ്റ്റ് ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ റാലി സംഘടിപ്പിച്ചിരുന്നു.

”പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നതിനുള്ള പോസ്റ്റ് കാര്‍ഡുകള്‍ പൂരിപ്പിച്ചു നല്‍കാന്‍ ജനങ്ങള്‍ സ്വമേധയാ മുന്നോട്ട് വരികയായിരുന്നു. മിക്കവരും പ്രധാനമന്ത്രിയോടുള്ള അവരുടെ സ്‌നേഹവും പിന്തുണയും അറിയിക്കുന്നതിനുള്ള അവസരമായിട്ടാണ് ഇത് കണ്ടത്. ഇന്ന് 42000 പോസ്റ്റുകള്‍ അയച്ചു. ഇനിയും ഇരുപതിനായിരത്തോളം ആളുകള്‍ പോസ്റ്റ് കാര്‍ഡുകള്‍ പിന്നീട് അയക്കാമെന്ന് പറഞ്ഞിരിക്കുകയാണ്.”ലോക്‌സഭാ എംപി രജ്ഞന്‍ ഭട്ട് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മതപീഡനത്തെ ഭയന്ന് ഇന്ത്യയില്‍ അഭയം പ്രാപിച്ച, ഹിന്ദു, ബുദ്ധ, സിഖ്, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട അഭയാര്‍ത്ഥികള്‍ക്കാണ് പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വം നല്‍കുന്നത്. ഇതിനോടകം തന്നെ അനിധികൃതമായി കുടിയേറിയവരെ പുറത്താക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Top