വരാനിരിക്കുന്നത് ഇന്ത്യയുടെ സ്വാധീനം ലോകം കീഴടക്കുന്ന കാലം;മോദി

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കുള്ളില്‍ തന്നെ ബഹുരാഷ്ട്ര കമ്പനികള്‍ ഉടന്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സ്വാധീനം ലോകമെമ്പാടും വ്യാപിപ്പിക്കാന്‍ പറ്റിയ സമയമാണിപ്പോഴെന്നും മോദി അവകാശപ്പെട്ടു. സമ്പല്‍പൂരിലെ ഐ.ഐ.എമ്മിന്റെ സ്ഥിരം കാമ്പസിന് തറക്കല്ലിടുകയായിരുന്നു പ്രധാനമന്ത്രി. കൊവിഡിനെ രാജ്യം നേരിട്ടതിനെക്കുറിച്ചും ഗവേഷണവും ഡോക്യുമെന്ററിയും തയ്യാറാക്കണമെന്നും മോദി പറഞ്ഞു.

‘ഈ ദശകവും ഈ യുഗവും ഇന്ത്യയില്‍ പുതിയ ബഹുരാഷ്ട്ര കമ്പനികള്‍ നിര്‍മ്മിക്കാനുള്ളതാണ്. ഇന്ത്യയുടെ സ്വാധീനം ലോകമെമ്പാടും വ്യാപിക്കുന്നു, അതിനുള്ള മികച്ച സമയമാണിത്. ഇന്നത്തെ സ്റ്റാര്‍ട്ടപ്പുകള്‍ നാളത്തെ മള്‍ട്ടിനാഷണല്‍ കമ്പനികളാണ്” പ്രധാനമന്ത്രി വ്യക്തമാക്കി.

കാര്‍ഷിക മേഖല മുതല്‍ ബഹിരാകാശ മേഖല വരെ ”അഭൂതപൂര്‍വമായ പരിഷ്‌കാരങ്ങള്‍” ഉണ്ടായിട്ടുണ്ടെന്നും അത് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വലിയ സാധ്യത നല്‍കുന്നുവെന്നും മോദി അവകാശപ്പെട്ടു.

Top