രാജ്യത്തെ സാമ്പത്തിക തകർച്ചയുടെ പ്രധാന ഉത്തരവാദി നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ്സ്

Narendra modi

ന്യൂഡൽഹി: ഇന്ത്യയിൽ സാമ്പത്തിക മേഖലയ്ക്ക് തകർച്ച ഉണ്ടായതിന്റെ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ്സ്.

ആഗോള റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സ് റേറ്റിങ്ങില്‍ ഇന്ത്യയുടെ സ്ഥിതിക്ക് മാറ്റമില്ല.

ഇതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെ കോൺഗ്രസ്സ് വിമര്‍ശം ഉയർത്തിയത്.

റേറ്റിങ് ഏജന്‍സികളുടെ തീര്‍ച്ചയില്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കീഴില്‍ അഭയം തേടിയിരിക്കുകയാണ് സര്‍ക്കാര്‍ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ആനന്ദ് ശര്‍മ്മ കുറ്റപ്പെടുത്തി.

‘മിസ്റ്റര്‍ പ്രധാനമന്ത്രി അടിത്തറ ഇളകുകയാണ്. തങ്ങള്‍ വഞ്ചിതരയായതായി ജനങ്ങള്‍ക്ക് തോന്നിത്തുടങ്ങി’, ആനന്ദ് ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.

ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി മൂഡീസ് ഇന്ത്യയുടെ റേറ്റിങ്ങില്‍ ഇന്ത്യ വന്‍ മുന്നേറ്റമുണ്ടാക്കിയ വാർത്ത കഴിഞ്ഞ ആഴ്ചയാണ് പുറത്തു വന്നത്.

ഏറ്റവും താഴ്ന്ന നിക്ഷേപ ഗ്രേഡായ ‘ബിഎഎ3’ -ല്‍ നിന്ന് ‘ബിഎഎ2’ ആയാണ് റേറ്റിങ് ഉയര്‍ത്തിയത്. ഒപ്പം റേറ്റിങ്ങിന്മേലുള്ള വീക്ഷണം ‘പോസിറ്റീവ്’ എന്ന നിലയില്‍ നിന്ന് ‘സ്റ്റേബിള്‍’ (സ്ഥിരതയുള്ളത്) എന്നാക്കി പരിഷ്‌കരിച്ചിട്ടുമുണ്ട്. 13 വര്‍ഷത്തിനുശേഷമാണ് മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തുന്നത്.

പക്ഷെ റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സ് റേറ്റിങ്ങില്‍ ഇന്ത്യ സ്ഥിതി മെച്ചപ്പെടുത്താതിനെത്തുടർന്നാണ് വിമർശം ഉയർന്നത്.

നരേന്ദ്രമോദിയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകിടം മറിച്ചതിന് ഏക ഉത്തരവാദിയെന്നും ധാര്‍ഷ്ട്യം നിറഞ്ഞ നിഷേധ സ്വഭാവക്കാരനാണ് മോദിയെന്നും ആനന്ദ് ശര്‍മ്മ ആരോപിച്ചു.

സര്‍ട്ടിഫിക്കറ്റുകള്‍ പൊടുന്നനെ ഉണ്ടാക്കിയ ആശയക്കുഴപ്പം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പാളം തെറ്റിയെന്ന സൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജിഡിപി കൂപ്പുകുത്തിയതോടെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടപ്പെട്ടു. ലക്ഷണക്കിന് പേരുടെ തൊഴില്‍ ഇല്ലാതാക്കി.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അപായ സൂചനകള്‍ കാണിച്ചിട്ടും റേറ്റിങ് ഏജന്‍സികള്‍ നല്‍കുന്ന അനുകൂല സര്‍ട്ടിഫിക്കറ്റുകള്‍ സംശയാസ്പദമാണെന്നും ആനന്ദ് ശര്‍മ്മ ആരോപിച്ചു.

‘ചെറുകിട വ്യവസായ മേഖലയില്‍ 3.72 കോടി തൊഴിലുകള്‍ ഇല്ലാതായി. നിക്ഷേപം നിരക്ക് 7% കുറഞ്ഞു ക്രഡിറ്റ് ഓഫ് ടേക് ഫാളിങ് 65 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഇത് റേറ്റിങ് ഏജന്‍സികളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്നും’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Top