‘മോദി കളം വിട്ടാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ‘ സ്മൃതി ഇറാനി

Smriti Irani

പൂണെ: മോദി കളം വിട്ടാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്രമോദി എന്നാണോ… രാഷ്ട്രീയം വിടുന്നത്, അന്ന് താനും. രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് സ്മൃതിയുടെ പ്രസ്താവന. തനിക്ക് പ്രധാനമന്ത്രി പദവിയോട് മോഹമില്ലെന്നും ഊര്‍ജസ്വലരായ നേതാക്കള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് ഊര്‍ജ്ജിതപ്രഭാവമുള്ള നേതാക്കള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കാനായിരുന്നു. വാജ്പയ്ക്കും , നരേന്ദ്രമോദിക്കും കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്റെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി എന്നാണോ തന്റെ ബൂട്ട്സ് അഴിച്ചുവെച്ച് രാഷ്ട്രീയം വിടുന്നത്, അന്ന് ഞാനും രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തുമെന്നും സ്മൃതി പറഞ്ഞു.

പൂണെയില്‍ നടക്കുന്ന വേര്‍ഡ്സ് കൗണ്ട് ഫെസ്റ്റിവലിലിന്റെ ഒരു സെക്ഷനില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി രാഷ്ട്രീയ ജീവതത്തെ പറ്റിയുള്ള വെളിപ്പെടുത്തല്‍ നടത്തിയത്.

Top