യുദ്ധക്കപ്പലുകളാണ് ഗാന്ധി കുടുംബം വിനോദയാത്രയ്ക്കു ഉപയോഗിക്കുന്നതെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി : ഗാന്ധികുടുംബത്തിലെ നാലാം തലമുറയാണ് തന്നെ വിമര്‍ശിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധക്കപ്പലുകളാണ് രാജീവ് ഗാന്ധിയുടെ കാലം മുതല്‍ ഗാന്ധി കുടുംബം വിനോദയാത്രയ്ക്കു ഉപയോഗിക്കുന്നതെന്നും മോദി വിമര്‍ശിച്ചു.

ഇറ്റലിക്കുള്ള യാത്രക്ക് ശേഷം മാത്രമാണ് ഗാന്ധി കുടുംബത്തിനു രാജ്യത്തെ ഭരണ കാര്യങ്ങളില്‍ താല്‍പര്യം. രാജ്യത്തെ യുവ വോട്ടര്‍മാര്‍ ഇതിനെല്ലാം മറുപടി നല്‍കണമെന്നും മോദി പറഞ്ഞു. ഡല്‍ഹി രാംലീല മൈതാനത്ത് നടക്കുന്ന വിജയ സങ്കല്പ റാലിയിലാണ് മോദിയുടെ പരാമര്‍ശം.

കര്‍ഷകരെ ചൂഷണം ചെയ്ത പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട് വാദ്രയെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഴിക്കുള്ളിലാക്കുമെന്നും പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് റോബര്‍ട് വാദ്രക്കെതിരെ നരേന്ദ്രമോദി വിമര്‍ശമുന്നയിച്ചത്.

Top