സോഫ വേണ്ട; റഷ്യയിലെ ഫോട്ടോഷൂട്ടില്‍ മറ്റുള്ളവര്‍ക്കൊപ്പം കസേരയിലിരുന്ന് മോദി

മോസ്‌ക്കോ: റഷ്യ സന്ദര്‍ശനത്തിനിടെ നടന്ന ഫോട്ടോ സെഷനില്‍ തനിക്കായി പ്രത്യേകം ഒരുക്കിയ സോഫ നിരസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഫ മാറ്റിയിടാന്‍ ആവശ്യപ്പെട്ട മോദി മറ്റുള്ളവര്‍ക്കൊപ്പം കസേരയിലിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഇതിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.


വീഡിയോയില്‍ സോഫയ്ക്ക് പകരം കസേര തെരഞ്ഞെടുക്കുന്ന മോദിയെ കാണാം. മോദി പറഞ്ഞതനുസരിച്ച് സോഫ മാറ്റി അധികൃതര്‍ കസേര ഒരുക്കുന്നതും വ്യക്തമാണ്. ”പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലാളിത്യം ഇന്ന് കാണാനായി. തനിക്ക് ഒരുക്കിയ പ്രത്യേക ക്രമീകരണം ഒഴിവാക്കി റഷ്യയില്‍ അദ്ദേഹം എല്ലാവര്‍ക്കും ഒപ്പം കസേര തെരഞ്ഞെടുത്തുവെന്ന് പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.

തനിക്കായി പ്രത്യേകം ഒരുക്കിയ സജ്ജീകരണം വേണ്ടെന്ന് വെച്ച് മറ്റുള്ളവരോടൊപ്പം കേസരയിലിരുന്നത് പ്രധാനമന്ത്രിയുടെ ലാളിത്യം വ്യക്തമാക്കുന്നതാണെന്ന് പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.രണ്ടു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം വ്യാഴാഴ്ച രാത്രിയോടെ പ്രധാനമന്ത്രി രാജ്യത്ത് തിരിച്ചെത്തി.

Top