നെഹ്‌റു ഉയർത്തിയ ആദ്യ പതാകയുടെ ചിത്രം പങ്കുവെച്ച് മോദി

ഇന്ത്യയുടെ ദേശീയ പതാക സ്വീകരിച്ച ദിനത്തിൽ, ന്യൂഡൽഹി ആർമി ബാറ്റിൽ ഓണേഴ്‌സ് മെസ്സിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉയർത്തിയ പതാകയുടെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 1947 ജൂലൈ 22നാണ് ത്രിവർണ ദേശീയ പതാക അംഗീകരിക്കപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ട്വീറ്റിലാണ് ആദ്യ പതാക പ്രധാനമന്ത്രി പങ്കുവെച്ചത്.

‘ഇന്ന്, ജൂലൈ 22 നമ്മുടെ ചരിത്രത്തിൽ ഏറെ പ്രസക്തിയുള്ള ദിനം. 1947 ലെ ഈ ദിവസമാണ് നമ്മുടെ ദേശീയ പതാക സ്വീകരിച്ചത്. നമ്മുടെ ത്രിവർണ പതാകയുമായി ബന്ധപ്പെട്ട സമിതിയുടെയും പണ്ഡിറ്റ് നെഹ്റു ഉയർത്തിയ ആദ്യത്തെ ത്രിവർണ്ണ പതാകയുടെയും വിശദാംശങ്ങൾ ഉൾപ്പെടെ ചരിത്രത്തിൽ നിന്നുള്ള രസകരമായ ചില കാര്യങ്ങൾ പങ്കിടുന്നു’ എന്ന കുറിപ്പും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Top