ശരണം വിളിച്ച് മോദി; കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറിയെന്ന്

പത്തനംതിട്ട: കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശരണം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകള്‍ പറഞ്ഞ് തുടങ്ങിയ അദ്ദേഹം ഇത് അയ്യപ്പഭഗവാന്റെ മണ്ണാണെന്നും ആത്മീയതയുടെ മണ്ണിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം മാറിയതായി അദ്ദേഹം പറഞ്ഞു.

അടിയന്തിരാവസ്ഥക്കെതിരെ വിവിധ ആശയത്തില്‍ വിശ്വസിച്ചവര്‍ ഒന്നിച്ചു. സമാനമായ വികാരമാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്നത്. ബിജെപിയെ അധികാരത്തിലേറ്റാന്‍ കേരളം തയ്യാറായി കഴിഞ്ഞു. ദില്ലിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവര്‍ കേരളത്തിലെ ജനക്കൂട്ടം കാണുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Top