സര്‍ക്കാരിനെ കുറ്റക്കാരനാക്കാനുള്ള വ്യഗ്രതയിലാണ് കോണ്‍ഗ്രസെന്ന് മോദി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ കുറ്റക്കാരനാക്കാനുള്ള വ്യഗ്രതയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

കേന്ദ്ര സര്‍ക്കാരിനെ ആക്ഷേപിക്കുക മാത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കൊവിഡ് സാഹചര്യത്തെക്കുറിച്ച് പ്രതിപക്ഷം കെട്ടുകഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top