മന്‍ കി ബാദില്‍ മെദ്വെദേവിന്റെ പ്രസംഗത്തെ പരാമര്‍ശിച്ച് മോദി

ന്‍ കി ബാദില്‍ ഡാനില്‍ മെദ്വെദേവിന്റെ വികാരനിര്‍ഭരമായ പ്രസംഗത്തെ കുറിച്ച് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എസ് ഓപ്പണ്‍ മത്സരത്തില്‍ റഫേല്‍ നദാലിനോട് തോറ്റ ഡാനില്‍ മെദ്വെദേവ് നടത്തിയ പ്രചോദനാത്മകമായ പ്രസംഗം സമൂഹമാധ്യമങ്ങളിലൂടെ നിമിഷ നേരം കൊണ്ട് വൈറലായിരുന്നു.

നദാലും മെദ്വെദേവും തമ്മിലുള്ള മത്സരം കാണുകയും മെദ്വെദേവിന്റെ പ്രസംഗം കേള്‍ക്കുകയും ചെയ്തിരുന്നു, എല്ലാവരെയും സ്പര്‍ശിക്കുന്നതായിരുന്നു മെദ്വെദേവിന്റെ ലാളിത്യവും പക്വതയുമെന്നാണ് മോദി പറഞ്ഞത്. മാത്രമല്ല ഈ പ്രസംഗത്തിലൂടെ ലോകത്തെങ്ങുമുള്ള ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് മെദ്വെദേവ് എന്നും മോദി കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദിയുടെ വാക്കുകള്‍;

‘മറ്റെല്ലാവരെയും പോലെ ഞാനും ഒരു സാധാരണക്കാരനാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ നിങ്ങളെ എന്തൊക്കെ ബാധിക്കുന്നുവോ അതിന് എന്നിലും അതേ ഫലമാണ് ഉണ്ടാവുന്നത്. നിങ്ങളെപ്പോലെ നദാലും മെദ്വെദേവും തമ്മിലുള്ള മത്സരം കാണുകയും മെദ്വെദേവിന്റെ പ്രസംഗം കേള്‍ക്കുകയും ചെയ്തിരുന്നു.

എല്ലാവരെയും സ്പര്‍ശിക്കുന്നതായിരുന്നു മെദ്വെദേവിന്റെ ലാളിത്യവും പക്വതയും. അതെന്നെയും വല്ലാതെ സ്വാധീനിച്ചു. ആ ലാളിത്യവും വിനയവും കൊണ്ട് അദ്ദേഹം ഹൃദയങ്ങള്‍ കീഴടക്കി. അക്ഷരാര്‍ഥത്തില്‍ യഥാര്‍ഥ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്റെ പ്രതീകമാണ് താനെന്ന് ഇതിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുകയാണ്.

ജയപരാജയങ്ങള്‍ അപ്രസക്തമാക്കുന്ന ചില കാര്യങ്ങളുണ്ട് ജീവിതത്തില്‍ എന്ന് തെളിയിക്കുന്നതാണ് ഇത്തരം നിമിഷങ്ങള്‍. ജീവിതം തന്നെയാണ് യഥാര്‍ഥ വിജയം. അത് തെളിയിച്ച മെദ്വെദേവ് ലോകത്തെങ്ങുമുള്ള ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.’

Top