കേരള സന്ദര്‍ശനം പൂര്‍ത്തിയായി; പ്രധാനമന്ത്രി ഡല്‍ഹിക്ക് മടങ്ങി

Narendra Modi

തിരുവനന്തപുരം:കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിക്ക് മടങ്ങി. ചൊവ്വാഴ്ച രാത്രി 8.40 ന് തിരുവന ന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് മടങ്ങിയത്.

ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണ റായി വിജയന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് എയര്‍ മാര്‍ ഷല്‍ ബി. സുരേഷ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കി.

വൈകുന്നേരം 4.05ന് തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മേയര്‍ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് എയര്‍ മാ ര്‍ഷല്‍ ബി. സുരേഷ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

4.10ന് ഹെലികോപ്റ്റര്‍ മാര്‍ഗം കൊല്ലം ആശ്രാമം മൈതാനത്ത് എത്തി 4.50ന് കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അതിനുശേഷം കന്റോണ്‍മെന്റ് മൈതാനത്ത് പൊതുപരിപാടിയിലും പങ്കെടുത്ത് തിരുവനന്തപുരത്ത് ഹെലികോപ്റ്റര്‍ മാര്‍ഗം മടങ്ങിയെത്തി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തി സ്വദേശ് ദര്‍ശന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

Top