‘മോദി’ പരാമർശം; രാഹുലിന് വീണ്ടും കുരുക്ക്

ഡൽഹി: മോദി വിരുദ്ധ പരാമർശത്തിൽ രാഹുൽഗാന്ധിക്ക് കുരുക്ക് മുറുകുന്നു.സൂററ്റിലേതിന് സമാന കേസിൽ പാറ്റ്ന കോടതിയിൽ ഹാജരാകാൻ രാഹുലിന് നോട്ടീസ് കിട്ടി .ഏപ്രിൽ 12 ന് ഹാജരായി മൊഴി നൽകണം.ബി ജെ പി നേതാവ് സുശീൽ മോദി നൽകിയ പരാതിയിലാണ് നടപടി .ഹാജരാകാൻ തീയതി നീട്ടി ചോദിച്ചേക്കും.കോലാർ സന്ദർശനത്തിന് മുൻപ് അപകീർത്തി കേസിൽ രാഹുൽ ഗാന്ധി അപ്പീൽ ഫയൽ ചെയ്യുമെന്ന് എഐസിസി വൃത്തങ്ങൾ വ്യക്തമാക്കി.ഏപ്രിൽ 5നാണ് രാഹുൽ കോലാർ സന്ദർശിക്കുന്നത്.വയനാട് സന്ദർശിക്കാനും ആലോചനയുണ്ട്. നേരിട്ടെത്തി ജനങ്ങളോട് സംസാരിക്കാൻ രാഹുലിന് താൽപര്യമുണ്ട്.മണ്ഡലത്തിൽ എത്തണമെന്ന ആവശ്യം വയനാട്ടിൽ നിന്ന് ശക്തവുമാണ്.

ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിൻറെ വിശദാംശങ്ങൾ തേടി ദില്ലി പോലീസ് നൽകിയ നോട്ടീസിന് രാഹുൽ ഗാന്ധി തേടിയ സാവകാശം ഇന്ന് അവസാനിക്കും. വീട് വളഞ്ഞ് നോട്ടീസ് നൽകിയ പോലീസിനോട് പത്ത് ദിവസത്തെ സാവകാശമാണ് രാഹുൽ തേടിയത്. പീഡനത്തിനിരയായ നിരവധി പെൺകുട്ടികൾ തന്നെ വന്ന് കണ്ടിരുന്നെന്ന് ശ്രീനഗറിൽ പ്രസംഗിച്ച് ഒന്നരമാസം കഴിഞ്ഞാണ് പോലീസ് രാഹുലിന് നോട്ടീസ് നൽകിയത്. അതേ സമയം രാഹുലിനെ അയോഗ്യനാക്കിയ നടപടിയിൽ രാജ്യവ്യാപകമായി കോൺഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് ക്യാമ്പയിൻ തുടരുകയാണ്

Top