ബിജെപിയുടേത് സദ്ഭരണത്തിന്റെ ജയമെന്ന് പ്രധാനമന്ത്രി; വികസന രാഷ്ട്രീയത്തിന്റെ ജയമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി : ഗുജറാത്തിലും ഹിമാചലിലും ബിജെപി നേടിയത് സദ്ഭരണത്തിന്റെ ജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

വികസനത്തിനുള്ള ഒരവസരവും പാഴാക്കില്ല. രണ്ട് സംസ്ഥാനങ്ങളിലും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാക്കും. ജനങ്ങള്‍ക്കായി അക്ഷീണം പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.

ട്വിറ്ററിലൂടെയാണ് മോദിയുടെ പ്രതികരണം.

അതേസമയം ബിജെപി നേടിയത് മോദിയുടെ വികസന രാഷ്ട്രീയത്തിന്റെ വിജയമെന്ന് അമിത് ഷായും പ്രതികരിച്ചു.

Top