കോണ്‍ഗ്രസ്സിന്റെ പട്ടേല്‍ സംവരണ വാഗ്ദാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി

അഹമ്മദാബാദ്: കോണ്‍ഗ്രസ്സിന്റെ പട്ടേല്‍ സംവരണ വാഗ്ദാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്.

സംവരണം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്സ് പട്ടേല്‍ സമുദായത്തെ കബളിപ്പിക്കുകയാണെന്നും, വിവിധ സംസ്ഥാനങ്ങളില്‍ മുസ്ലീം സമുദായത്തെ കോണ്‍ഗ്രസ്സ് കബളിപ്പിച്ചുകൊണ്ടിരിക്കുന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും മോദി അഭിപ്രായപ്പെട്ടു.

‘കോണ്‍ഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുത്. അവര്‍ കള്ളം പറഞ്ഞ് നിങ്ങളെ പറ്റിക്കകയാണ്. അല്ലങ്കില്‍ സംവരണാനുകൂല്യം ലഭിക്കുന്ന മറ്റ് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ പങ്കില്‍ നിന്ന് പിടിച്ചുപറിച്ച് നിങ്ങള്‍ക്ക് തരാമെന്ന് പറയുന്നു’ മോദി ആരോപിച്ചു.

മഹിസാഗര്‍ ജില്ലയിലെ ലുനാവാഡയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയായിരുന്നു മോദിയുടെ വിമര്‍ശനം.

‘കോണ്‍ഗ്രസിനോട് ഞാന്‍ ചോദിക്കുകയാണ്, മുസ്ലീം വിഭാഗക്കാര്‍ക്കും ഇതുപോലെ ഒരു വാഗ്ദാനം നിങ്ങള്‍ നല്‍കിയിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും സംവരണം ഉറപ്പാക്കുമെന്ന്. എന്നിട്ടെന്തായി? മുസ്ലീം സഹോദരങ്ങളെ നിങ്ങളോട് ഞാന്‍ ചോദിക്കുകയാണ് പറഞ്ഞതുപോലെ എവിടെയെങ്കിലും നിങ്ങള്‍ക്ക് അവര്‍ സംവരണം ഉറപ്പാക്കിത്തന്നോ. അതില്‍നിന്ന് തന്നെ വ്യക്തമല്ലേ കോണ്‍ഗ്രസ്സ് നല്‍കുന്നതൊക്കെ വ്യാജവാഗ്ദാനങ്ങളാണെന്ന്.’ മോദി ചോദിച്ചു.

Top