മോദി വാഗ്ദാനം നല്‍കിയ പതിനഞ്ചു ലക്ഷം; കൈ മലര്‍ത്തി പ്രധാനമന്ത്രിയുടെ ഓഫീസ്

modi

ന്യൂഡല്‍ഹി: ജനങ്ങളുടെ അക്കൗണ്ടിലേക്ക് പതിനഞ്ചു ലക്ഷം നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ നരേന്ദ്ര മോദി .കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രധാന വാഗ്ദാനമായിരുന്നു ഇത്. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പ് അടുത്തിട്ടും ഇതുവരെ ഇതില്‍ നടപടി സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഒടുവില്‍ വിഷയം ചൂണ്ടിക്കാട്ടി വിവരവകാശ പ്രകാരം അന്വേഷിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസും കൈമലര്‍ത്തി.

നോട്ട് നിരോധനത്തിന് 18 ദിവസം കഴിഞ്ഞ് 2016 നവംബര്‍ 26നാണ് മോഹന്‍ കുമാര്‍ ശര്‍മ്മ എന്നയാള്‍ വിവരാവകാശ കമ്മീഷന് ഇത് സംബന്ധിച്ച വിശദീകരണം തേടി അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് വിവരാവകാശ നിയമത്തിന്റെ കീഴില്‍ വരുന്നതല്ല പ്രസ്തുത ചോദ്യമെന്നും അതുകൊണ്ട് ഉത്തരം പറയാന്‍ ആവില്ലെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

മോദി പ്രഖ്യാപിച്ച 15 ലക്ഷം ജനങ്ങളുടെ അക്കൗണ്ടില്‍ എന്ന് നിക്ഷേപിക്കുമെന്ന് അറിയണമെന്നായിരുന്നു അപേക്ഷ. എന്നാല്‍ ഇത് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വ്യക്തമാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസും റിസര്‍വ്വ് ബാങ്ക് ഒഫ് ഇന്ത്യയും തയ്യാറായില്ലെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍.കെ മാതൂര്‍ അപേക്ഷകന് നല്‍കിയ മറുപടിയില്‍ പറയുന്നു.

Top