രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ത്ത മോദി സര്‍ക്കാര്‍ ഇപ്പോള്‍ മൗനവ്രതത്തില്‍; പ്രിയങ്ക

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ത്തശേഷം മോദി സര്‍ക്കാര്‍ മൗനവ്രതത്തിലാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. രണ്ടാം മോദി സര്‍ക്കാര്‍ 100 ദിനം പൂര്‍ത്തിയാക്കിയതിനോട് അനുബന്ധിച്ചായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.

രാജ്യത്തെ വ്യാപാരം സ്തംഭനാവസ്ഥയിലാണ്. നാടകം, വഞ്ചന, നുണകള്‍, പ്രചാരവേല തുടങ്ങിയ വഴികളിലൂടെ രാജ്യത്തിന്റെ മോശം അവസ്ഥ ഒളിച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ഓട്ടോ മൊബൈല്‍ വ്യവസായം, ഗതാഗതം, ഖനനം എന്നീ മേഖലകള്‍ പരിശോധിച്ചാല്‍ സര്‍ക്കാരിന്റെ ജീര്‍ണതകള്‍ മനസിലാക്കാമെന്നും, ഓട്ടോ മൊബൈല്‍ രംഗത്തെ പ്രതിസന്ധി ചൂണ്ടികാട്ടുന്ന റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തി പ്രിയങ്ക ട്വീറ്റ് ചെയ്തു.

Top