മോദി – മാര്‍പാപ്പ കൂടിക്കാഴ്ച പ്രത്യാശ നല്‍കുന്നത്: കര്‍ദിനാള്‍ മാര്‍ ക്ലീമീസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ പകരുന്നുവെന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ. നരേന്ദ്ര മോദി അധികാരമേല്‍ക്കുമ്പോള്‍ തന്നെ മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം എന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍പാപ്പയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തിയ അതേസമയത്ത് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയെ സന്ദര്‍ശിച്ചു.

മാര്‍പാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാല്‍ മണിക്കൂറിലേറെയാണ് ചര്‍ച്ച നടത്തിയത്. മാര്‍പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്കു ക്ഷണിച്ചു. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ മോദിക്കൊപ്പമുണ്ടായിരുന്നു.

‘മാര്‍പാപ്പയുമായി വളരെ ഊഷ്മളമായ കൂടിക്കാഴ്ചയാണു നടന്നത്. അദ്ദേഹവുമായി വിവിധ വിഷയങ്ങളെ കുറിച്ചു ചര്‍ച്ച നടത്താന്‍ അവസരമുണ്ടായി. അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിക്കുകയും ചെയ്തു’- നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

 

Top