പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നു

Narendra Modi

ന്യൂഡല്‍ഹി: പലസ്തീന്‍ സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. പലസ്തീന്‍ അംബാസഡര്‍ അഡ്‌നാന്‍ എ അലിഹൈാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നീക്കത്തിനു പിന്നാലെയാണ് ഈ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.

മോദിയുടെ പലസ്തീന്‍ സന്ദര്‍ശനത്തെക്കുറിച്ച് താനാണ് ആദ്യമായി പറയുന്നതെന്നും ഇവിടെ മറ്റാര്‍ക്കും ഇതേപ്പറ്റി അറിയില്ലെന്നും രാജ്യസഭാ ടിവിയില്‍ സംസാരിക്കവേ അലിഹൈജ പറഞ്ഞു. എന്നാല്‍ എന്നായിരിക്കും സന്ദര്‍ശനമെന്നതിന്റെ സൂചനകളൊന്നും അദ്ദേഹം നല്‍കിയല്ല.

പലസ്തീനില്‍ നിലവിലുള്ള പ്രശ്‌നങ്ങളിലും രണ്ടു രാജ്യമെന്ന ആശയത്തിനും ഇന്ത്യ പിന്തുണ നല്‍കുന്നുണ്ടെന്നും അലിഹൈജ വ്യക്തമാക്കി. ജൂലൈയില്‍ മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു.

അതേസമയം പലസ്തീന്‍ വിഷയത്തില്‍ സ്വതന്ത്ര നിലപാട് തുടരുമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ‘പലസ്തീനില്‍ ഇന്ത്യ സ്വതന്ത്രവും സ്ഥിരതയുമാര്‍ന്ന നിലപാടാണ് എടുത്തിട്ടുള്ളത്. നമ്മുടെ വീക്ഷണങ്ങളും താല്‍പര്യങ്ങളുമാണ് ഇതിനാധാരം. അതില്‍ മൂന്നാമതൊരു കക്ഷിക്ക് ഇടപെടാനാവില്ല’യെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞിരുന്നു.

Top