modi only leader pan india acceptability says omar abdullah

ന്യൂഡല്‍ഹി: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാള്‍ അധികം പ്രതീക്ഷയോടെ 2024 ലെ തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കാന്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.

ഉത്തര്‍ പ്രദേശില്‍ ബിജെപി നേടിയ വിജയം ചെറിയ കുളത്തിലെ ഓളമല്ല, സുനാമിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇതിനെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മറ്റ് വഴികള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയോളം സ്വീകാര്യനായ മറ്റൊരു നേതാവില്ല. അതിനാല്‍ തന്നെ ബിജെപിയെ നേരിടുന്നത് കടുപ്പമായിരിക്കുമെന്നും ഒമര്‍ വ്യക്തമാക്കി.

കൃത്യമായ ബദല്‍ ഉണ്ടാക്കേണ്ടതുണ്ട്. മോദിയെ വിമര്‍ശിക്കാന്‍ നില്‍ക്കേണ്ടതില്ല. പകരം ജനങ്ങള്‍ക്ക് എന്ത് വേണമെന്ന് മനസിലാക്കി അതിനനുസരിച്ച് അജണ്ട മാറ്റുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം തന്റെ ട്വിറ്റില്‍ ട്വീറ്റ് ചെയ്തു.

Top