പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്ക് ശക്തമായ പിന്തുണയായി മാറി: മോദി

ഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് നല്‍കിയ സംഭാവനകളെ പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കര്‍ഷകര്‍ക്കുള്ള കാര്‍ഷിക വായ്പ 2.5 മടങ്ങ് വര്‍ധിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്ക് ശക്തമായ പിന്തുണയായി മാറിയെന്നും മോദി അവകാശപ്പെട്ടു.

”പിഎം-കിസാന്‍ സമ്മാന്‍ നിധി പദ്ധതി മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ചു. ഇന്ന് ഈ പദ്ധതി ചെറുകിട കര്‍ഷകര്‍ക്ക് വലിയ പിന്തുണയായി മാറിയിരിക്കുന്നു. ഇതിന് കീഴില്‍ ഇതുവരെ 11 കോടി കര്‍ഷകര്‍ക്ക് ഏകദേശം രണ്ട് ലക്ഷം കോടി രൂപ അനുവദിച്ചു” ബജറ്റ് കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്ന വിവിധ മാര്‍ഗങ്ങളെക്കുറിച്ചുള്ള വെബിനാറിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

”കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ നിരവധി പുതിയ സംരംഭങ്ങള്‍ ഏറ്റെടുത്തു. വിപണിയിലേക്ക് വിത്ത് കൊണ്ടുപോകുന്നത് മുതല്‍ പഴയ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി. കേവലം ഏഴ് വര്‍ഷം കൊണ്ട് കാര്‍ഷിക ബജറ്റ് പലമടങ്ങ് വര്‍ധിച്ചു. ഏഴ് വര്‍ഷത്തിനിടെ കര്‍ഷകര്‍ക്കുള്ള കാര്‍ഷിക വായ്പ 2.5 മടങ്ങ് വര്‍ധിപ്പിച്ചു” പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top