ജിഎസ്ടി രാഷ്ട്ര നിർമാണത്തിലേക്കുള്ള നിർണായക ചുവടുവയ്പാണെന്ന് പ്രധാനമന്ത്രി

modi

ന്യൂഡൽഹി: ജിഎസ്ടി രാഷ്ട്ര നിർമാണത്തിലേക്കുള്ള നിർണായക ചുവടുവയ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ന് മുതൽ ഇന്ത്യയുടെ ഭാവി തീരുമാനിക്കുകയാണ്. ജിഎസ്ടി രാജ്യത്തിന്‍റെ മുന്നോട്ടുള്ള പാത ഉറപ്പിക്കുകയാണെന്നും പാർലമെന്‍റ് സെൻട്രൽ ഹാളിലെ പ്രത്യേക സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.

ജിഎസ്ടി നടപ്പിലാക്കാൻ പ്രയത്നിച്ചവരെയെല്ലാം പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇത് ഒരു സർക്കാരിന്‍റെ മാത്രം നേട്ടമല്ല. മുൻ സർക്കാരുകളും ഇത് നടപ്പാക്കുന്നതിനായി സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സഹകരണത്തിന്‍റെ മികച്ച മാതൃകയാണ് ജിഎസ്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ഒന്നിച്ചു നിർത്തുന്നതിനാണ് ജിഎസ്ടി നടപ്പിലാക്കുന്നത്. നികുതി ഘടനയിലെ ആശയക്കുഴപ്പവും വിപണിയിലെ അസമത്വങ്ങളും ജിഎസ്ടി ഇല്ലാതാക്കും. നിർധനരിലേക്ക് പ്രയോജനങ്ങൾ ഫലപ്രദമായി എത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Top