വാക്‌സിന്‍ എല്ലാവരിലും ഒരുപോലെ ലഭ്യമാക്കാന്‍ സാഹചര്യമൊരുക്കും; മോദി

റിയാദ്: സൗദി അറേബ്യയില്‍ നടക്കുന്ന രണ്ടു ദിവസത്തെ ജി-20 ഉച്ചകോടിയില്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. കോവിഡ് വാക്‌സിന്‍, ചികിത്സ, പരിശോധന തുടങ്ങിയവയില്‍ ലോകം വലിയ മുന്നേറ്റമാണ് നടത്തിയതെന്നും ഇവയെല്ലാം ഏവര്‍ക്കും ഒരുപോലെ ലഭ്യമാക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഇനി ആവശ്യമെന്നും ഉച്ചകോടിയില്‍ മോദി പറഞ്ഞു.

ജി-20 നേതാക്കളുമായി ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയതായി മോദി പിന്നീട് ട്വീറ്റ് ചെയ്തു. കോവിഡ് സാഹചര്യത്തില്‍ വെര്‍ച്വലായാണ് ഉച്ചകോടി. ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ അറബ് രാജ്യമാണ് സൗദി അറേബ്യ. സൗദി രാജാവ് സല്‍മാനാണ് ഉച്ചകോടി നിയന്ത്രിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ജര്‍മന്‍ ചാന്‍സലര്‍ ആംഗേല െമര്‍ക്കല്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിലുണ്ടായ പുരോഗതിയുടെ സാഹചര്യത്തില്‍ ധനസമാഹരണം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയാകും.

Top