രാജ്യത്ത് ഏറെ നാളായുള്ള ചോദ്യത്തിന് മറുപടിയായെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിനെതിരെ വാക്‌സിന്‍ പ്രതിരോധം തീര്‍ക്കാനുള്ള പോരാട്ടത്തിന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ വാക്‌സിന്‍ കുത്തിവെയ്പ്പിനു തുടക്കം കുറിച്ചു. രാജ്യത്തിന്റെ ഏറെ നാളായുള്ള ചോദ്യത്തിന് മറുപടിയായെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ദൗത്യത്തിനാണ് തുടക്കം കുറിക്കുന്നത്. രണ്ടു വാക്‌സിനുകളും ഇന്ത്യയില്‍ തയാറാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമുള്ളവര്‍ക്ക് ആദ്യം നല്‍കും. കോവിഡിനെതിരായ പോരാട്ടം തുടരും. തുടരണം. മാസ്‌ക് ഉപേക്ഷിക്കരുത്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. രണ്ടാം ഡോസെടുത്ത് രണ്ടാഴ്ച കഴിഞ്ഞാലാണ് പ്രതിരോധശേഷി കൈവരിക. രണ്ടാംഘട്ട വാക്‌സിന്‍ 30 കോടി പേര്‍ക്ക് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 5 വരെ നടക്കുന്ന കുത്തിവയ്പ്പില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 133 കേന്ദ്രങ്ങളാണുള്ളത്. ഇന്ന് 3 ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണു കുത്തിവയ്‌പ്പെടുക്കുക. ഓരോ കേന്ദ്രങ്ങളിലും 100 പേര്‍ക്കാണ് ഇന്ന് വാക്‌സിനേഷന്‍ എടുക്കുക.

Top