കോവിഡ് വ്യാപനം: ബ്രിട്ടനിലെ ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് ജൂണില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിലേക്ക് പോകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ജൂണ്‍ 11,13 തീയതികളില്‍ കോണ്‍വാളില്‍ നടക്കുന്ന ഉച്ചകോടിയില്‍ നരേന്ദ്ര മോദി പ്രത്യേക ക്ഷണിതാവായിരുന്നു. യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മോദിയെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. ഇന്ത്യയെ കൂടാതെ ആസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നിവരും പ്രത്യേക ക്ഷണിതാക്കളായിരുന്നു.

‘ജി 7 ഉച്ചകോടിക്കായി മോദിയെ ക്ഷണിച്ചതിന് യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ അഭിനന്ദിക്കുകയാണ്. എന്നാല്‍, നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി പങ്കെടുക്കില്ല’ കേന്ദ്ര വിദേശകാര്യ വക്താവ് അറിയിച്ചു.യു.എസ്.എ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജപ്പാന്‍, ജര്‍മനി, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളാണ് ജി 7ല്‍ ഉള്ളത്.

Top