ട്രംപിനെ പിന്തള്ളി ഫേസ്ബുക്കിലെ ഏറ്റവും ജനപ്രിയ നേതാവായി നരേന്ദ്രമോദി

ദുബായ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തള്ളി ഫേസ്ബുക്കില്‍ ഏറ്റവും ജനപ്രിയനേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രമുഖ ആഗോള കമ്മ്യൂണിക്കേഷന്‍സ് ഏജന്‍സി ബി.ഡബ്ല്യു.ഡബ്ല്യു (ബര്‍സണ്‍ കോന്‍ & വോള്‍ഫ്) ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

വ്യക്തിഗത ഫേസ്ബുക്ക് പേജില്‍ 43.5 മില്ല്യണ്‍ ലൈക്കുകളും, ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ 13.7 ദശലക്ഷം ലൈക്കുകളുമായാണ് നരേന്ദ്രമോദി മുന്നിലെത്തിയത്. 23 ദശലക്ഷം ലൈക്കുകളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് രണ്ടാംസ്ഥാനത്ത്. ജോര്‍ദാനിലെ രാജ്ഞി റാനിയ 16.9 മില്യണ്‍ ലൈക്കുകളുമായി മൂന്നാം സ്ഥാനത്തുമുണ്ട്.

ഏറ്റവും കൂടുതല്‍ എന്‍ഗേജ്‌മെന്റ്‌സ് നടക്കുന്ന പേജായി തിരഞ്ഞെടുത്തത് ബ്രസീലിന്റഎ പുതിയ പ്രസിഡന്റ് ജെയ്ര് ബൊല്‍സനാറോയാണ്. 145 മില്യണ്‍ ഇന്ററാക്ഷന്‍സ് ആണ് അദ്ദേഹത്തിന്റെ പേജിലുള്ളത്.

Top