പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജര്‍മന്‍ സന്ദര്‍ശനം ; ഒപ്പുവെച്ചത് എട്ടു കരാറുകള്‍

ബെര്‍ലിന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജര്‍മന്‍ സന്ദര്‍ശനത്തില്‍ പിറന്നത് എട്ടു കരാറുകള്‍. വ്യാപാര-വാണിജ്യ മേഖലകളില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് വന്‍ മുന്നേറ്റം ലക്ഷ്യംവയ്ക്കുന്നതാണ് കരാറുകള്‍.

ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും ഇരു രാജ്യങ്ങളും കൂടുതല്‍ സഹകരിക്കും. ജര്‍മനിയുടെ മുഖ്യ പങ്കാളിയാണ് ഇന്ത്യയെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കര്‍ അഭിപ്രായപ്പെട്ടു. മേക്ക് ഇന്‍ ഇന്ത്യയില്‍ ജര്‍മ്മനി മുഖ്യ പങ്കാളിയാകും.

modi1

ബ്രക്‌സിറ്റിന്റെയും ട്രംപിന്റെയും കാലത്ത് തങ്ങളുടെ പരമ്പരാഗത സഖ്യരാജ്യങ്ങളായ അമേരിക്കയെയും ബ്രിട്ടനെയും മാത്രം ആശ്രയിച്ച് മുന്നോട്ടു പോവാനാവില്ലെന്ന് ഉടമ്പടി ഒപ്പു വെച്ച് ആംഗല മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു.

സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചു ചാട്ടം ലക്ഷ്യമാക്കുന്ന, ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന പെട്ടെന്ന് നേട്ടമുണ്ടാക്കാവുന്ന വ്യവസ്ഥകളാണ് തങ്ങള്‍ മുന്നോട്ടു വെക്കുന്നതെന്ന് ഉടമ്പടിയില്‍ ഒപ്പു വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

അടുത്ത മാസം ജര്‍മ്മനിയിലെ ബംബര്‍ഗ്ഗില്‍ നടക്കാനിരിക്കുന്ന ജി 20 സമ്മേളനത്തില്‍ ഇരു നേതാക്കളും വീണ്ടും കണ്ടുമുട്ടും. ഇന്ത്യന്‍ മഹാസമുദ്രത്തിലും മറ്റും ചൈനീസ് മിലിട്ടറി നടത്തി വരുന്ന് വര്‍ധിച്ച ഇടപെടലുകളും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യും.

Top