മോദിയെ നീചനെന്ന് വിളിച്ചതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മണിശങ്കര്‍ അയ്യര്‍

ന്യൂഡല്‍ഹി: മോദിക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. മൂല്യങ്ങള്‍ക്ക് വില നല്‍കാത്ത താഴെക്കിടയിലുള്ള മനുഷ്യനാണ് മോദിയെന്നും വിടുവായനായ പ്രധാനമന്ത്രി ഇനി 10 ദിവസം കൂടിയേ ആ സ്ഥാനത്ത് ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

2017ലാണ് മണിശങ്കര്‍ അയ്യര്‍ മോദിയെ നീചനായ മനുഷ്യന്‍ എന്ന് വിളിച്ചിരുന്നത്. ഇതു വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Top