രാജ്യത്ത് മോദി തരംഗം; മിന്നുംജയത്തിന് നന്ദി പറയാന്‍ മോദി വൈകിട്ട് പ്രവര്‍ത്തകരെ കാണും

ന്യൂഡല്‍ഹി: കേന്ദ്രം വീണ്ടും പിടിക്കാനായതിന്റെ സന്തോഷത്തിലാണ് രാജ്യത്തെ ബിജെപി പ്രവര്‍ത്തകരെല്ലാം. ഭരണമുറപ്പിച്ചതോടെ ബി.ജെ.പി. ക്യാമ്പുകളില്‍ ആഹ്ളാദപ്രകടനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

രണ്ടാംതവണയും ബി.ജെ.പി.യുടെ മിന്നുംജയത്തിന് നന്ദി പറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് പാര്‍ട്ടി പ്രവര്‍ത്തകരെ കാണുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വൈകിട്ട് 5.30-ന് മോദി പ്രവര്‍ത്തകരെ കാണുമെന്നാണ് ബി.ജെ.പി.യുടെ അറിയിപ്പ്. ഇതിനുപിന്നാലെ ബി.ജെ.പി. പാര്‍ലമെന്ററി ബോര്‍ഡ് യോഗവും ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേരും.

Top