2002 ഗുജറാത്ത് കലാപം; മോദിയുടെ ഗുജറാത്ത് സര്‍ക്കാരിന് ക്ലീന്‍ ചിറ്റ്

2002 ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി നാനാവതി കമ്മീഷന്‍. കമ്മീഷന്റെ റിപ്പോര്‍ട്ട് സംസ്ഥാന നിയമസഭയില്‍ സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രി പ്രദീപ്‌സിന്‍ഹ് ജഡേജ സഭയുടെ മേശപ്പുറത്ത് വെച്ചത്.

വിരമിച്ച ജസ്റ്റിസുമാരായ ജിടി നാനാവതി, ആകാശ് മേത്ത എന്നിവര്‍ 2002 കലാപത്തില്‍ തങ്ങളുടെ അന്തിമ റിപ്പോര്‍ട്ട് അന്നത്തെ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന് സമര്‍പ്പിച്ചിരുന്നു. ആയിരത്തോളം പേരാണ് ഗുജറാത്ത് കലാപങ്ങളില്‍ കൊല്ലപ്പെട്ടത്. ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതല്‍ പേര്‍ യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് അനൗദ്യോഗിക കണക്ക്.

ഗോധ്ര റെയില്‍വെ സ്‌റ്റേഷന് സമീപം സബര്‍മതി എക്‌സ്പ്രസില്‍ സഞ്ചരിക്കുകയായിരുന്ന 59 കര്‍സേവകരെ തീയിട്ട് കൊന്നതിനെത്തുടര്‍ന്നാണ് ഗുജറാത്തില്‍ കലാപങ്ങള്‍ ആരംഭിച്ചത്. ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ 2002ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

Top