Modi leads Trump, Putin in Time’s ‘Person of the Year’ poll

ന്യൂയോര്‍ക്ക്:ലോകത്തിലെ ഏറ്റവും പ്രമുഖ മാധ്യമമായ ടൈം മാഗസിന്‍ ‘2016ലെ വ്യക്തി’യെ കണ്ടെത്താന്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നില്‍.

യുഎസ് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, പ്രസിഡന്റ് ബറാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തുടങ്ങിയവരെ പിന്നിലാക്കിയാണു മോദിയുടെ മുന്നേറ്റം.

ടൈം മാഗസിന്‍ ‘പേഴ്‌സന്‍ ഓഫ് ദി ഇയര്‍’ മല്‍സരത്തില്‍ തുടര്‍ച്ചയായ നാലാം വര്‍ഷമാണു മോദി ഇടം നേടുന്നത്. ഓരോ വര്‍ഷവും ലോകത്തെയും വാര്‍ത്തകളെയും ഏറ്റവും സ്വാധീച്ച വ്യക്തിയെയാണു ടൈം ആ വര്‍ഷത്തെ വ്യക്തിയായി തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞവര്‍ഷം ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ആയിരുന്നു.

നിലവില്‍ മോദിക്ക് 21 ശതമാനം വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. തൊട്ടുപിന്നില്‍ 10 ശതമാനം വോട്ടോടെ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ആണ്. ബറാക് ഒബാമ(7)യും ഡോണള്‍ഡ് ട്രംപും (6) തൊട്ടുപിന്നിലുണ്ട്. വോട്ടെടുപ്പ് ഡിസംബര്‍ നാലുവരെയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വോട്ട് നില മാറിമറിയാം. വായനക്കാരുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷം ടൈം മാഗസിന്‍ പത്രാധിപസമിതിയാണ് അന്തിമ തീരുമാനമെടുക്കുന്നത്.

മോദിക്ക് അനുകൂലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ വോട്ടിങ്ങാണ് നടക്കുന്നത്.

Top